സ്വകാര്യ ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം ആരോപിച്ചുള്ള വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിതയ്ക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി പൊലീസ്. ദീപക്കിനെ മനഃപൂർവം അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെ ഷിംജിത ഏഴ് വീഡിയോകളാണ് ചിത്രീകരിച്ചതെന്ന് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ, ആസൂത്രിതമായ പ്രചരണം
ഫോണിൽ പകർത്തിയ ഏഴോളം വീഡിയോ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ദൈർഘ്യം കുറച്ചാണ് ഇൻസ്റ്റഗ്രാം വഴി ഷിംജിത പ്രചരിപ്പിച്ചത്. ......
കോഴിക്കോട്: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് എഡിറ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും, ഇതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിത മുസ്തഫയെ (35) പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയായ ദീപക്കിന്റെ മരണത്തിന് കാരണമായ വീഡിയോ പ്രചരിപ്പിച്ചതിനാണ് വടകര കൈനാട്ടി സ്വദേശിനിയായ ഷിംജിതയെ വടകര മുട്ടുങ്ങൽ വെസ്റ്റിലെ ഒളിസങ്കേതത്തിൽ നിന്ന് മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്.
പ്രധാന വിവരങ്ങൾ:
അറസ്റ്റ്:
വടകരയിലെ സഹോദരിയുടെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ അതീവ രഹസ്യമായിട്ടായിരുന്നു പോലീസ് നീക്കം.
കോടതി നടപടി: കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ......
കോഴിക്കോട്: സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ ഷിംജിത മുസ്തഫയെ പൊലീസ് അറസ്റ്റ് ചെയ്തു. ......
കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (കെ.എൽ.എഫ്) ഒമ്പതാം പതിപ്പിന് വ്യാഴാഴ്ച തിരിതെളിയും. ഇന്ത്യയിലെ ആദ്യ യുനെസ്കൊ സാഹിത്യ നഗരമായ കോഴിക്കോട് ബീച്ചിന്റെ മനോഹരമായ പശ്ചാത്തലത്തിൽ 22 മുതൽ 25 വരെയാണ് ഫെസ്റ്റിവൽ. ......
കോഴിക്കോട്: പ്രമുഖ ഡ്രൈ ഫ്രൂട്സ്, നട്സ്, സീഡ്സ് റീടെയില്‍ ശൃംഖലയായ പാം ട്രീ കോഴിക്കോട് ഔട്ലെറ്റ് തുറന്നു. കണ്ണൂര്‍ റോഡില്‍ വെസ്റ്റ് നടക്കാവ് വണ്ടിപ്പേട്ടയിലെ ഔട്ലെറ്റ് പാംട്രീ സ്ഥാപകനും എംഡിയുമായ ഷമീര്‍ കെ സി, ഡയറക്ടര്‍ ഷംനാസ് കെ. ......
കോഴിക്കോട്: ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് (40) ആണ് മരിച്ചത്. ......
കോഴിക്കോട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടികയിൽ അപ്രതീക്ഷിത മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന സൂചനകൾ ശക്തമാകുന്നു. ഇത്തവണ നിയമസഭയിൽ പാർട്ടിയുടെ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. ......
കോഴിക്കോട്: സംസ്ക്കാരത്തിൻ്റെ ശക്തി കുടികൊള്ളുന്നത് പുസ്തകങ്ങളിന്മേലാണെന്ന് എഴുത്തുകാരനും ദേവസ്വം ബോർഡ് പ്രസിഡൻ്റുമായ കെ.ജയകുമാർ പറഞ്ഞു.കോഴിക്കോട് ലിപി പബ്ളിക്കേഷൻസ് പ്രസിദ്ധപ്പെടുത്തിയ സോഹൻ റോയിയുടെ കസ്തൂരി ശലഭം എന്ന കൃതിയുടെ ഇംഗ്ലീഷ് പതിപ്പിൻ്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതൃത്വത്തിൻ്റെ മഹനീയത ഉത്തമ സംസ്ക്കാരത്തിൻ്റെ അടിത്തറയായി വർത്തിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് നടത്തുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകമേളയിലായിരുന്നു പ്രകാശനം. സാഹിത്യകാരൻ കെ.വി.മോഹൻകുമാർ പുസ്തകം ഏറ്റുവാങ്ങി. ......
കോഴിക്കോട്: ഇന്ത്യന്‍ ഡയറി അസോസിയേഷന്റെ മികച്ച ക്ഷീര പ്രൊഫഷണലിനുള്ള പുരസ്ക്കാരം മില്‍മ ഫെഡറേഷന് (കേരള കോ-ഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്) ചെയര്മാന് കെ എസ് മണിക്ക് ലഭിച്ചു. രാജ്യത്തെ ക്ഷീരവികസന മേഖലയിലും വ്യവസായത്തിലും നല്കിയ സമഗ്ര സംഭാവനകള്‍ മാനിച്ചാണ് പുരസ്ക്കാരം.
കോഴിക്കോട് നടക്കുന്ന സതേണ്‍ ഡയറി ആന്‍ഡ് ഫുഡ് ഉച്ചകോടിയില്‍ വച്ച് സംസ്ഥാന ക്ഷീരവികസന-മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണിയുടെ സാന്നിദ്ധ്യത്തില്‍ ആന്ധ്രാപ്രദേശ് ആന്ധ്രാപ്രദേശ് കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കിഞ്ചരാപ്പു അച്ചനായിഡു കെ എസ് മണിക്ക് പുരസ്കാരം സമര്‍പ്പിച്ചു.
തനിക്ക് ലഭിച്ച പുരസ്ക്കാരം കേരളത്തിലെ പത്തര ലക്ഷത്തോളം വരുന്ന ക്ഷീരകര്‍ഷക സഹപ്രവര്‍ത്തകര്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് പുരസ്ക്കാരം സ്വീകരിച്ചു കൊണ്ട് കെ എസ് മണി പറഞ്ഞു. ......
കോഴിക്കോട്: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പാറോപ്പടി വാർഡിൽ കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ് പരാജയപ്പെട്ടതിനു പിന്നാലെ കോൺഗ്രസിൽ ആഭ്യന്തര സംഘർഷം ശക്തമാകുന്നു. ......